ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തി എയർ ഇന്ത്യ
Sunday, April 14, 2024 8:45 PM IST
ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ടെല്‍ അവീവിലേക്കുള്ള വിമാന സര്‍വീസുകള്‍ എയര്‍ ഇന്ത്യ താത്കാലികമായി നിർത്തിവച്ചു. ഡൽഹിക്കും ടെൽ അവീവിനും ഇടയില്‍ നേരിട്ടുള്ള വിമാന സർവീസുകൾ തൽക്കാലം നിർത്തിവയ്ക്കുമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
ഡല്‍ഹിക്കും ഇസ്രയേൽ നഗരമായ ടെൽ അവീവിനുമിടയിൽ എയർ ഇന്ത്യ ആഴ്ചയിൽ നാല് വിമാന സര്‍വീസുകളാണ് നടത്തിയിരുന്നത്.
അഞ്ച് മാസത്തെ ഇടവേളയ്ക്ക് ശേഷം മാർച്ച് മൂന്നിനാണ് ടെൽ അവീവിലേക്കുള്ള സർവീസ് എയർ ഇന്ത്യ പുനരാരംഭിച്ചത്. ഇസ്രയേൽ - ഹമാസ് ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ 2023 ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ നിർത്തിവയ്ക്കുകയായിരുന്നു.