സൽമാന്റെ വസതിക്കു നേരെ വെടിയുതിർത്ത അക്രമികളുടെ ദൃശ്യങ്ങൾ ലഭിച്ചു
Sunday, April 14, 2024 5:51 PM IST
മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ ബാന്ദ്രയിലുള്ള വസതിക്ക് നേരെ നടന്ന വെടിവയ്പിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സൽമാന്റെ വീടിനു നേരെ വെടിയുതിർത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ബൈക്കിൽ എത്തിയ അക്രമികളുടെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ലഭിച്ചത്. ഈ ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. മുംബൈ പോലീസ് ദൃക്സാക്ഷികളുടെ മൊഴിയും ശേഖരിക്കുന്നുണ്ട്.
അക്രമികളെ ഉടൻ തന്നെ പിടികൂടാനാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. ഇന്ന് പുലർച്ചെയാണ് സൽമാൻ ഖാന്റെ വസതിക്കു നേരെ വെടിവയ്പുണ്ടായത്.