എ​ല്ലാ അ​ഭി​ലാ​ഷ​ങ്ങ​ളും സ​ഫ​ല​മാ​ക​ട്ടെ; മി​ക​ച്ച വ​ർ​ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു: വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
എ​ല്ലാ അ​ഭി​ലാ​ഷ​ങ്ങ​ളും സ​ഫ​ല​മാ​ക​ട്ടെ; മി​ക​ച്ച വ​ർ​ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു: വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Sunday, April 14, 2024 2:51 PM IST
ന്യൂ​ഡ​ൽ​ഹി: മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി. സ​മൂ​ഹ​മാ​ധ്യ​മ​മാ​യ എ​ക്‌​സി​ലൂ​ടെ മ​ല​യാ​ള​ത്തി​ലാ​ണ് അ​ദ്ദേ​ഹം വി​ഷു ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്.

‘വി​ജ​യം, സ​ന്തോ​ഷം, മി​ക​ച്ച ആ​രോ​ഗ്യം എ​ന്നി​വ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന മി​ക​ച്ച വ​ർ​ഷ​ത്തി​നാ​യി പ്രാ​ർ​ഥി​ക്കു​ന്നു. ഈ ​വ​ർ​ഷം നി​ങ്ങ​ളു​ടെ എ​ല്ലാ അ​ഭി​ലാ​ഷ​ങ്ങ​ളും സ​ഫ​ല​മാ​ക​ട്ടെ. എ​ല്ലാ​വ​ർ​ക്കും വി​ഷു ആ​ശം​സ​ക​ൾ.’ എ​ന്നാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി എ​ക്‌​സി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പ്. മ​ല​യാ​ള​ത്തി​ന് പു​റ​മേ ഇം​ഗ്ലീ​ഷി​ൽ ആ​ശം​സ അ​റി​യി​ച്ചു​കൊ​ണ്ടു​ള്ള കാ​ർ​ഡും പ്ര​ധാ​ന​മ​ന്ത്രി പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ൽ വി​ഷു​വി​ന് പ​ക​ര​മാ​യി ന​ട​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ളാ​യ രം​ഗോ​ലി ബി​ഹു, മ​ഹാ ബി​ഷു​ബാ പ​ന സം​ക്രാ​ന്തി, ത​മി​ഴ് പു​ത്താ​ണ്ട്, ഷു​ബോ ന​ബ​ബ​ർ​ഷോ ആ​ശം​സ​ക​ളും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

പ്ര​ധാ​ന​മ​ന്ത്രി​ക്കു പി​ന്നാ​ലെ ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യും മ​ല​യാ​ള​ത്തി​ൽ വി​ഷു ആ​ശം​സ​ക​ൾ‌ നേ​ർ​ന്നു. ‘വി​ഷു​വി​ന്‍റെ സ​ന്തോ​ഷ വേ​ള​യി​ൽ കേ​ര​ള​ത്തി​ലെ എ​ല്ലാ സ​ഹോ​ദ​രി സ​ഹോ​ദ​ര​ന്മാ​ർ​ക്കും ആ​ശം​സ​ക​ൾ. പു​തു​മ​യു​ടെ​യും അ​നു​ഗ്ര​ഹ​ങ്ങ​ളു​ടെ​യും ഈ ​ആ​ഘോ​ഷം, എ​ല്ലാ​വ​ർ​ക്കും ആ​ഗ്ര​ഹ സ​ഫ​ലീ​ക​ര​ണ​ത്തി​ന്‍റെ​യും സ​ന്തോ​ഷ​ത്തി​ന്‍റെ​യും ന​ല്ല ആ​രോ​ഗ്യ​ത്തി​ന്‍റെ​യും ഒ​രു വ​ർ​ഷം കൊ​ണ്ടു​വ​ര​ട്ടെ. എ​ല്ലാ​വ​ർ​ക്കും ഐ​ശ്വ​ര്യ​പൂ​ർ​ണ​മാ​യ ഒ​രു വി​ഷു​വി​നാ​യി ഞാ​ൻ ഈ​ശ്വ​ര​നോ​ട് പ്രാ​ർ​ഥി​ക്കു​ന്നു.’- അ​മി​ത് ഷാ ​എ​ക്‌​സി​ൽ കു​റി​ച്ചു.


നേ​ര​ത്തെ, രാ​ഷ്‌​ട്ര​പ​തി ദ്രൗ​പ​ദി മു​ർ​മു, ബം​ഗാ​ൾ ഗ​വ​ർ​ണ​ർ സി​വി ആ​ന​ന്ദ് ബോ​സ് തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ മ​ല​യാ​ളി​ക​ൾ​ക്ക് വി​ഷു ആ​ശം​സ​ക​ൾ അ​റി​യി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​ധാ​ന​മ​ന്ത്രി ഇ​ന്ന് രാ​ത്രി എ​ട്ട് മ​ണി​യോ​ടെ നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തും. ആ​ല​ത്തൂ​ര്‍, ആ​റ്റി​ങ്ങ​ല്‍ മ​ണ്ഡ​ല​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു​യോ​ഗ​ങ്ങ​ളി​ല്‍ മോ​ദി പ​ങ്കെ​ടു​ക്കും.

രാ​ത്രി 8.30ന് ​നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ഹെ​ലി​കോ​പ്റ്റ​റി​ല്‍ നാ​വി​ക വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി റോ​ഡ് മാ​ര്‍​ഗം എ​റ​ണാ​കു​ളം ഗ​വ. ഗ​സ്റ്റ് ഹൗ​സി​ല്‍ എ​ത്തും. രാ​ത്രി ഗ​സ്റ്റ് ഹൗ​സി​ല്‍ താ​മ​സി​ക്കു​ന്ന പ്ര​ധാ​ന​മ​ന്ത്രി തി​ങ്ക​ളാ​ഴ്ച രാ​വി​ലെ തൃ​ശൂ​രി​ലേ​ക്കു പോ​കും. അ​വി​ടെ ആ​ല​ത്തൂ​ര്‍ ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന കു​ന്നം​കു​ളം ചെ​റു​വ​ട്ടാ​നി​യി​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു റാ​ലി​യെ അ​ഭി​സം​ബോ​ധ​ന ചെ​യ്യും.

തു​ട​ര്‍​ന്ന് ആ​റ്റി​ങ്ങ​ലി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ന്‍ കോ​ള​ജ് ഗ്രൗ​ണ്ടി​ല്‍ ന​ട​ക്കു​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കും. തി​രി​കെ കൊ​ച്ചി​യി​ലെ​ത്തു​ന്ന അ​ദ്ദേ​ഹം ഉ​ച്ച​യ്ക്ക് 12.50ന് ​ഡ​ല്‍​ഹി​യി​ലേ​ക്കു മ​ട​ങ്ങും.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<