അമ്മയ്ക്കൊപ്പം ബന്ധുവീട്ടിലേക്ക് പോയ ഏഴുവയസുകാരി തോട്ടിൽ വീണ് മരിച്ചു
Sunday, April 14, 2024 2:04 PM IST
ആലപ്പുഴ: വിഷുദിനത്തിൽ അമ്മയോടൊപ്പം ബന്ധുവീട്ടിലേക്കു പോയ ഏഴുവയസുകാരി തോട്ടിൽവീണ് മരിച്ചു. ആലപ്പുഴ നെടുമുടി കളരിപ്പറമ്പിൽ തീർഥയാണ് മരിച്ചത്.
കാൽ വഴുതി വീണ കുട്ടിയെ രക്ഷിക്കാൻ അമ്മയും തോട്ടിലേക്ക് എടുത്തുചാടിയെങ്കിലും രക്ഷിക്കാനായില്ല. കുട്ടിയെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും.