ഇറാന്- ഇസ്രയേല്‍ സംഘര്‍ഷം; ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം
Sunday, April 14, 2024 1:14 PM IST
ന്യൂഡല്‍ഹി: ഇറാന്- ഇസ്രയേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് ജാഗ്രതാ നിര്‍ദേശം. ഇന്ത്യന്‍ എംബസിയാണ് പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്. ഇവര്‍ക്ക് എംബസിയില്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഫോം നല്‍കിയിട്ടുണ്ട്.
ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷത്തില്‍ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇരുരാജ്യങ്ങളും സംയമനം പാലിക്കണമെന്നും ആക്രമണത്തില്‍നിന്ന് പിന്മാറണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.
സംഘര്‍ഷം അവസാനിപ്പിച്ച് സംയമനത്തോടെ നയതന്ത്ര ചര്‍ച്ചകള്‍ക്ക് സഹചര്യം ഒരുക്കണം. ആക്രമണത്തിന്റെ പാത സ്വീകരിക്കരുതെന്നും ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.