തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ​ത്തി​ന് യു​ഡി​എ​ഫി​ലെ ഒ​രു ക​ക്ഷി​യു​ടെ​യും പ​താ​ക ഉ​പ​യോ​ഗി​ക്കി​ല്ലെ​ന്ന് കെ​പി​സി​സി ആ​ക്ടിം​ഗ് പ്ര​സി​ഡ​ന്‍റ് എം.​എം.​ഹ​സ​ൻ.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​ത്രി​കാ സ​മ​ർ​പ്പ​ണ​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ റോ​ഡ് ഷോ​യി​ൽ കോ​ൺ​ഗ്ര​സ്, മു​സ്‍​ലിം ലീ​ഗ് തു​ട​ങ്ങി​യ പാ​ർ​ട്ടി​ക​ളു​ടെ പ​താ​ക​ക​ൾ ഉ​പ​യോ​ഗി​ക്കാ​തി​രു​ന്ന​ത് വി​വാ​ദ​മാ​യി​രു​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ​താ​ക​ക​ൾ ഒ​ഴി​വാ​ക്കി​യ​തി​നെ വി​മ​ർ​ശി​ച്ച് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു. ഇ​ത്ത​വ​ണ വ​യ​നാ​ട്ടി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​ചാ​ര​ണ​ത്തി​ന് പ​താ​ക വേ​ണ്ട ചി​ഹ്‍​നം ഉ​പ​യോ​ഗി​ച്ചാ​ൽ മ​തി എ​ന്നാ​ണ് മു​ന്ന​ണി തീ​രു​മാ​ന​മെ​ന്നും ഹ​സ​ൻ പ​റ​ഞ്ഞു.