അനിൽ ആന്റണി വിജയിച്ചാൽ കാക്ക മലർന്നുപറക്കും: എം.എം.ഹസൻ
Saturday, April 13, 2024 5:34 PM IST
തിരുവനന്തപുരം: പത്തനംതിട്ട മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അനിൽ കെ.ആന്റണിക്കെതിരെ രൂക്ഷവിമർശനവുമായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എം.എം.ഹസൻ.
അനിൽ പത്തനംതിട്ടയിൽ ജയിച്ചാൽ കാക്ക മലർന്നു പറക്കുമെന്നും കെട്ടിവച്ച കാശ് കിട്ടുമോ എന്ന് കണ്ടറിയണമെന്നും ഹസൻ പറഞ്ഞു. അനിൽ ആന്റണി പിതൃനിന്ദ നടത്തിയെന്നും യൂദാസിന്റെ പുതിയ അവതാരമാണെന്നും ആദ്ദേഹം പറഞ്ഞു.
മാതാപിതാ ഗുരു ദൈവം എന്ന ഭാരതസംസ്കാരം പേറുന്ന ബിജെപി പ്രവർത്തകർ അനിൽ ആന്റണിക്ക് വോട്ടുചെയ്യില്ലെന്നും ഹസൻ പറഞ്ഞു. വയനാട്ടില്‍ കെ. സുരേന്ദ്രന് ജയിക്കില്ല. അതിനാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റാനും പോകുന്നില്ലെന്നും ഹസൻ പറഞ്ഞു.