ഇസ്രയേൽ കപ്പൽ പിടിച്ചെടുത്ത് ഇറാൻ; കപ്പലിൽ രണ്ട് മലയാളികളും
Saturday, April 13, 2024 5:18 PM IST
ന്യൂഡൽഹി: ഇസ്രയേൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ ഇറാൻ പിടിച്ചെടുത്തു. ദുബായിലേക്ക് പോകുകയായിരുന്ന കപ്പൽ ഹോർമുസ് കടലിടുക്കിൽ വച്ചാണ് ഇറാൻ സൈന്യം പിടിച്ചെടുത്തത്.
കപ്പലിൽ മലയാളികൾ ഉൾപ്പെടെയുള്ളവർ ഉണ്ട്. പാലക്കാട്, കോഴിക്കോട് സ്വദേശികളാണ് കപ്പിലുള്ളത്. ഇവരെ ബന്ധപ്പെടാന്‍ കഴിയുന്നില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പിടിച്ചെടുത്ത കപ്പൽ ഇറാൻ തീരത്തേക്കു മാറ്റിയിരിക്കുകയാണ്.എംസിഎസ് ഏരീസ് എന്നു പേരുള്ള കണ്ടെയ്നർ കപ്പലാണ് പിടിച്ചെടുത്തതെന്ന് ഇസ്രായേൽ അധികൃതർ അറിയിച്ചു.
ഇസ്രായേലിനെതിരെ ആക്രമണമുണ്ടാകുമെന്ന ഇറാന്റെ മുന്നറിയിപ്പിനു പിന്നാലെയാണ് പുതിയ സംഭവവികാസം. സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.