സിഡ്നിയിലെ ഷോപ്പിംഗ് മാളില്‍ അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്തി; അക്രമിയെ പോലീസ് വധിച്ചു
Saturday, April 13, 2024 3:12 PM IST
സിഡ്നി: ഓസ്ട്രേലിയയിലെ ഷോപ്പിംഗ് മാളില്‍ ആക്രമണം. കത്തിയുമായി എത്തിയ ആള് അഞ്ച് പേരെ കുത്തിക്കൊലപ്പെടുത്തി.
ഒമ്പതുമാസം പ്രായമുള്ള കുഞ്ഞ് അടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. അക്രമിയെന്ന് കരുതുന്നയാളെ പോലീസ് വെടിവച്ച് കൊലപ്പെടുത്തി.
ഇന്ന് ഉച്ചയ്ക്ക് ശേഷം സിഡ്നിയിലെ വെസ്റ്റ് ഫീല്‍ഡിലുള്ള ബോണ്ടി ഷോപ്പിംഗ് മാളിലാണ് സംഭവം. കത്തിയുമായി എത്തിയ അക്രമി ഇവിടെയുണ്ടായിരുന്ന ആളുകളെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തിന് പിന്നാലെ ഇവിടെയുണ്ടായിരുന്നവരെ പോലീസ് എത്തി ഒഴിപ്പിച്ചു. മാളിലുണ്ടായിരുന്ന ആളുകള്‍ പരിഭ്രാന്തരായി ഓടുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിന് പിന്നിലെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.