പാ​ല​ക്കാ​ട്: സി​പി​എം മു​ന്‍ സം​സ്ഥാ​ന​ക​മ്മി​റ്റി അം​ഗം കെ.​വി. രാ​മ​കൃ​ഷ്ണ​ന്‍ (74) അ​ന്ത​രി​ച്ചു. ശ​നി രാ​വി​ലെ 6.30നാ​യി​രു​ന്നു അ​ന്ത്യം. ഒ​രാ​ഴ്ച മു​ന്‍​പ് തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സ​മാ​യി പാ​ല​ക്കാ​ട് ജി​ല്ലാ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു.

ദേ​ശാ​ഭി​മാ​നി ബാ​ല​രം​ഗ​ത്തി​ലൂ​ടെ പൊ​തു​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് തു​ട​ക്കം കു​റി​ച്ച അ​ദ്ദേ​ഹം 1969 ല്‍ ​സി​പി​എ​മ്മി​ല്‍ അം​ഗ​മാ​യി. 2009 മു​ത​ല്‍ 2021 വ​രെ ക​ര്‍​ഷ​ക​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു. പി​ന്നീ​ട് അ​നാ​രോ​ഗ്യം മൂ​ലം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ ക​മ്മി​റ്റി ഓ​ഫീ​സി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. സം​സ്‌​കാ​രം പി​ന്നീ​ട്.