സിദ്ധാര്ഥൻ കേസ്: സിബിഐ സംഘം കോളജ് ഹോസ്റ്റലിലെത്തി
Saturday, April 13, 2024 10:39 AM IST
വയനാട്: സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കുന്ന സിബിഐ സംഘം പൂക്കോട് വെറ്റിനറി കോളജ് ഹോസ്റ്റലിലെത്തി പരിശോധന നടത്തി. ഫോറന്‍സിക് സംഘവും ഇവര്‍ക്കൊപ്പമുണ്ട്.
രാവിലെ ഒമ്പതരയോടെയാണ് സംഘം കാന്പസിലെത്തിയത്. നേരത്തേ കേസ് അന്വേഷിച്ച കല്‍പ്പറ്റ ഡിവൈഎസ്പി അടക്കമുള്ള പോലീസ് സംഘവും ഇവിടെയെത്തിയിട്ടുണ്ട്.
സിദ്ധാര്ഥന് വിചാരണ ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന ഹോസ്റ്റലിന്റെ നടുമുറ്റം, തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളില്‍ അടക്കം സംഘം പരിശോധന നടത്തും.
സിദ്ധാർഥനെ മരിച്ച നിലയിൽ കണ്ടെത്തിയപ്പോൾ ഹോസ്റ്റലിൽ ഉണ്ടായിരുന്ന എല്ലാവരോടും ഇന്ന് ഹാജരാകാൻ നിർദേശം നൽകിയിരുന്നു. ഇവരുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസിലെ തുടരന്വേഷണം. കഴിഞ്ഞ ദിവസം അന്വേഷണസംഘം സിദ്ധാര്‍ഥന്റെ അച്ഛന് ജയപ്രകാശിന്റെയും അമ്മാവന് ഷിബുവിന്റെയും മൊഴിയെടുത്തിരുന്നു.