മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം; യുവാവിന് വെട്ടേറ്റു
Saturday, April 13, 2024 9:46 AM IST
തിരുവനന്തപുരം: മാനവീയം വീഥിയില്‍ വീണ്ടും സംഘര്‍ഷം. മദ്യലഹരിയിലായിരുന്ന രണ്ട് സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നെന്നാണ് വിവരം. സംഭവത്തില്‍ ചെമ്പഴന്തി സ്വദേശി ധനു കൃഷ്ണയ്ക്ക് വെട്ടേറ്റു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് സംഭവം. റീല്‍സ് എടുക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ തമലം സ്വദേശി ഷമീറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കൊപ്പമുണ്ടായിരുന്ന പെണ്‍കുട്ടിയെയും കസ്റ്റഡിയിലെടുത്തെങ്കിലും പ്രായപൂർത്തിയാകാത്തതിനാൽ പിന്നീട് വിട്ടയച്ചു.