മധ്യപ്രദേശില്‍ ആറുവയസുകാരന് കുഴല്‍ക്കിണറില്‍ വീണു; രക്ഷാപ്രവര്‍ത്തനം തുടരുന്നു
Saturday, April 13, 2024 9:04 AM IST
ഭോപ്പാല്‍: മധ്യപ്രദേശിലെ രേവ ജില്ലയില്‍ ആറ് വയസുകാരന് 50 അടി താഴ്ചയുള്ള തുറന്ന കുഴല്‍ക്കിണറില്‍ വീണു. കൃഷിയിടത്തില്‍ കളിക്കുന്നതിനിടെയാണ് കുട്ടി അപകടത്തില്‍പ്പെട്ടത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.
കുഴല്‍ക്കിണറിന് ആറു സെന്റീമീറ്റര്‍ വ്യാസമുണ്ട്. സമാന്തരമായി കുഴിയെടുക്കാനുള്ള ശ്രമം ആരംഭിച്ചതായി അധികൃതര്‍ പറഞ്ഞു. ഇതിനായി മണ്ണുമാന്തി യന്ത്രങ്ങള്‍ സ്ഥലത്തെത്തിച്ചു. വാരണാസിയില്‍ നിന്നുള്ള റെസ്ക്യൂ ടീമും സംഭവസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. കുട്ടിയെ വൈകാതെ രക്ഷിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഈ മാസം ആദ്യവാരം കര്‍ണാടകയില്‍ രണ്ടുവയസുകാരന് കുഴല്‍ക്കിണറില്‍ വീണിരുന്നു. വിജയപുര ജില്ലയിലെ ലച്ചായന്‍ ഗ്രാമത്തിലായിരുന്നു സംഭവം. 16 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ കുടുങ്ങിയ കുട്ടിയെ 20 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് രക്ഷപ്പെടുത്താന്‍ കഴിഞ്ഞത്.