സിദ്ധാർഥന്റെ മരണം; പ്രതിയുടെ പിതാവ് മരിച്ചനിലയിൽ
Friday, April 12, 2024 10:22 PM IST
കോഴിക്കോട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർഥി സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ പിതാവ് മരിച്ച നിലയിൽ.
കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ ആണ് മരിച്ചത്. മരണകാരണം വ്യക്തമല്ല.
സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷണം പുരോഗമിക്കുകയാണ്. ഇതിനിടെയാണ് കേസിൽ പ്രതിചേർക്കപ്പെട്ട വ്യക്തിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.