അനിൽ ആന്റണി സൂപ്പർ ദല്ലാൾ: ടി.ജി. നന്ദകുമാർ
Friday, April 12, 2024 8:45 PM IST
ന്യൂഡൽഹി: അനിൽ ആന്റണി സൂപ്പർ ദല്ലാളാണെന്ന് ടി.ജി. നന്ദകുമാര്‍. അനിൽ ആന്റണി കള്ള ഒപ്പിട്ട് അനിൽ അംബാനിയുടെ പേരിൽ സിബിഐ ഡയറക്ടറുടെ വീട്ടിൽ കയറി. നീര റാഡീയ ടേപ്പിൽ ഇതിന് തെളിവുണ്ടെന്നും നന്ദകുമാർ വ്യക്തമാക്കി.
കറുത്ത ഹോണ്ടാ സിറ്റി കാറിൽ വന്ന് ഡൽഹി സാഗർ രത്ന ഹോട്ടലിൽ വച്ചാണ് അനിൽ പണം വാങ്ങിയത്. സിബിഐ ഡയറക്ടറുടെ വീട്ടിൽ അനിൽ പോയിട്ടുണ്ട് എന്ന് ഉറപ്പ് വരുത്തിയാണ് അനിലിന് പണം നൽകിയതെന്ന് അദ്ദേഹം പറഞ്ഞു.
എലിസബത്ത് ആന്റണിയാണ് അനിലിന് പ്രോത്സാഹനം. എന്നാൽ അവർക്ക് ഇതിൽ പങ്കില്ല. എ.കെ. ആന്റണിയുടെ ഔദ്യോഗിക വസതിയിൽ വച്ചാണ് ഇതൊക്കെ നടന്നത്. അദ്ദേഹത്തിനും ഇതൊക്കെ അറിയാമെന്ന് നന്ദകുമാർ പറഞ്ഞു.