കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാടുകയറ്റി
Friday, April 12, 2024 7:11 PM IST
എറണാകുളം: കോതമംഗലം കോട്ടപ്പടിയിൽ കിണറ്റിൽ വീണ കാട്ടാനയെ രക്ഷപ്പെടുത്തി കാട്ടിലേക്ക് തുരത്തി. കിണറ്റിൽവീണ് 15 മണിക്കൂറുകൾക്ക് ശേഷമാണ് ആനയെ രക്ഷപ്പെടുത്തിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിണറിടിച്ചാണ് ആനയെ രക്ഷപ്പെടുത്തിയത്. കിണറ്റിൽനിന്ന് കയറിയ ആനയെ വനംവകുപ്പ് ഉദ്യോഗസ്ഥർ കാട്ടിലേക്ക് തുരത്തി.
ഇന്ന് പുലര്‍ച്ചെയാണ് ആന കിണറ്റില്‍ വീണത്. നഷ്ടപരിഹാരം വേണമെന്നും ആനയെ പ്രദേശത്തുനിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.
ആന കിണർ ഇടിച്ച് സ്വയം രക്ഷപ്പെടാൻശ്രമിച്ചിരുന്നെങ്കിലുംസാധിച്ചിരുന്നില്ല. തുടർന്നാണ് വനംവകുപ്പ് കിണർ ഇടിച്ച് ആനയെ രക്ഷപ്പെടുത്തിയത്.