കേരളത്തിനു മൂന്നു സമ്മർ സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ
എസ്.ആർ. സുധീർ കുമാർ
Friday, April 12, 2024 3:58 PM IST
കൊല്ലം: സമ്മർ സീസണിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തിന് മൂന്നു സ്പെഷൽ ട്രെയിനുകൾ കൂടി അനുവദിച്ച് റെയിൽവേ. സെക്കന്തരാബാദ് - കൊല്ലം, ഷാലിമാർ - കൊച്ചുവേളി, എറണാകുളം - ഹസ്രത്ത് നിസാമുദീൻ എന്നീ റൂട്ടുകളിലാണ് സ്പെഷൽ ട്രെയിനുകൾ സർവീസ് നടത്തുക.
07193 സെക്കന്തരാബാദ് - കൊല്ലം സ്പെഷൽ 17, 24, മേയ് ഒന്ന്, എട്ട്, 15, 22, 29, ജൂൺ 12, 19, 26 ദിവസങ്ങളിൽ വൈകുന്നേരം 6.40 ന് സെക്കന്തരാബാദിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 11.55 ന് കൊല്ലത്ത് എത്തും.
07194 കൊല്ലം - സെക്കന്തരാബാദ് സർവീസ് 19, 26, മേയ് മൂന്ന്, 10, 17, 24, 31 ജൂൺ 14, 21, 28 തീയതികളിൽ രാവിലെ 2.30 ന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് പിറ്റേദിവസം രാത്രി 7.40 ന് സെക്കന്തരാബാദിൽ എത്തും. ഏസി ഫസ്റ്റ് ക്ലാസ് - രണ്ട്, ഏസി ടൂ ടയർ - ആറ്, ഏസി ത്രീ ടയർ - 10, സ്ലീപ്പർ ക്ലാസ്-രണ്ട്, ജനറൽ രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. ഇരു ദിശകളിലുമായി 22 ട്രിപ്പുകളാണ് സർവീസ് നടത്തുന്നത്.
ഷാലിമാർ-കൊച്ചുവേളി റൂട്ടിൽ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ഇരു ദിശകളിലുമായി 16 സർവീസുകൾ ഓടിക്കും. 06081 കൊച്ചുവേളി - ഷാലിമാർ 12, 19, 26, മേയ് മൂന്ന്, 10, 17, 24, 31 എന്നീ തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 4.20 ന് പുറപ്പെട്ട് മൂന്നാം ദിവസം ഉച്ചകഴിഞ്ഞ് 1.40 ന് ഷാലിമാറിൽ എത്തും.
തിരികെ 06082 ഷാലിമാർ കൊച്ചുവേളി 15, 22, 29 മേയ് ആറ്, 13, 20, 27 ജൂൺ എന്നീ ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 9.55 ന് കൊച്ചുവേളിയിൽ എത്തും. രണ്ട് സെക്കൻഡ് ക്ലാസ് കോച്ചുകളും 20 സ്ലീപ്പർ ക്ലാസ് കോച്ചുകളും ഉണ്ടാകും. കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ള സ്റ്റേഷനുകൾ.
06071 എറണാകുളം - ഹസ്രത്ത് നിസാമുദീൻ സൂപ്പർ ഫാസ്റ്റ് സ്പെഷൽ 19, 26, മേയ് മൂന്ന്, 10 , 17, 24, 31 എന്നീ ദിവസങ്ങളിൽ രാത്രി 7.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാത്രി ഏഴിന് ഹസ്രത്ത് നിസാമുദീനിൽ എത്തും.
06072 ഹസ്രത്ത് നിസാമുദീൻ - എറണാകുളം വണ്ടി 22, 29, മേയ് ആറ്, 13, 20, 27, ജൂൺ മൂന്ന് തീയതികളിൽ രാവിലെ 5.10 ന് ഹസ്രത്ത് നിസാമുദീനിൽ നിന്ന് പുറപ്പെട്ട് മൂന്നാം ദിവസം രാവിലെ 3.10 ന് എറണാകുളത്ത് എത്തും.
ഏസി ടൂടയർ - മൂന്ന്, ഏസി ത്രീ ടയർ - 13, സ്ലീപ്പർ ക്ലാസ് - മൂന്ന്, ജനറൽ സെക്കൻഡ് ക്ലാസ് - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. ആലുവ, തൃശൂർ, പാലക്കാട് എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. എല്ലാ ട്രെയിനുകൾക്കും മുൻകൂർ റിസർവേഷൻ ആരംഭിച്ച് കഴിഞ്ഞു.