നയതന്ത്ര ബന്ധം വഷളായി തുടരുന്നു; കോണ്‍സുലേറ്റില്‍നിന്ന് വീണ്ടും ഇന്ത്യക്കാരെ പിരിച്ചുവിട്ട് കാനഡ
Friday, April 12, 2024 3:26 PM IST
ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം നിലനില്‍ക്കേ കോണ്‍സുലേറ്റില്‍നിന്ന് ഇന്ത്യക്കാരെ പിരിച്ചുവിട്ട് കാനഡ. ഇന്ത്യയിലെ കനേഡിയന്‍ കോണ്‍സുലേറ്റില്‍ ജോലി ചെയ്തിരുന്നവരെയാണ് നീക്കിയത്.
100ഓളം ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്നാണ് വിവരം. കോണ്‍സുലേറ്റിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് നടപടിയെന്നാണ് കാനഡയുടെ വിശദീകരണം. വിസ സെന്ററുകളുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാകില്ലെന്നും കാനഡ വ്യക്തമാക്കി.
ഖലിസ്ഥാന്‍വാദി നേതാവ് ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന് കാനഡ ആരോപണം ഉന്നയിച്ചതിന് പിന്നാലെയാണ് ഇരുരാജ്യങ്ങള്‍ക്കുമിടയിലെ നയതന്ത്ര ബന്ധം വഷളായത്. വ്യാഴാഴ്ചയും നിജ്ജറുടെ കൊലപാതകത്തിൽ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന തരത്തിലുള്ള പരാര്‍ശം കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. ഇതിനിടെയാണ് വീണ്ടും ഇന്ത്യന്‍ ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള കാനഡയുടെ നീക്കം.