പാ​ല​ക്കാ​ട്: തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഏ​ഴു​വ​യ​സു​കാ​ര​ന് ഗു​രു​ത​ര പ​രി​ക്ക്. പാ​ല​ക്കാ​ട് തി​രു​മി​റ്റ​ക്കോ​ട് നെ​ല്ലി​ക്കാ​ട്ടി​രി​യി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം. പെ​ട്ടി​ക്ക​ട സ്വ​ദേ​ശി​യാ​യ കു​ന്നു​പു​റ​ത്ത് സ​ക്കീ​ർ ഹു​സൈ​ന്‍റെ മ​ക​ൻ മു​ഹ​മ്മ​ദ് ഹി​ഷാ​നെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ ആ​ക്ര​മി​ച്ച​ത്.

കൈ​ക്കും കാ​ലി​നും ക​ടി​യേ​റ്റ് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. നി​ല​വി​ല്‍ കു​ട്ടി അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.