പാക്കിസ്ഥാനു കഴിവില്ലെങ്കിൽ ഭീകരരെ അടിച്ചമർത്താൻ ഇന്ത്യ സഹായിക്കാമെന്ന് രാജ്നാഥ് സിംഗ്
Thursday, April 11, 2024 8:36 PM IST
ന്യൂഡൽഹി: ഭീകരരെ നേരിടാൻ പാക്കിസ്ഥാനു സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യ. പാക്കിസ്ഥാൻ മണ്ണിലെ ഭീകരവാദം അടിച്ചമർത്താൻ സ്വന്തം നിലയ്ക്കു കഴിവില്ലെങ്കിൽ ഇന്ത്യ സഹായിക്കാമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ ഭീകരവാദികളുടെയും ഭീകര സംഘടനകളുടെയും സഹായം തേടുന്നതിനെതിരെ രാജ്നാഥ് സിംഗ് പാക്കിസ്ഥാനു മുന്നറിയിപ്പു നൽകി. ഇപ്രകാരം ചെയ്താൽ തക്കതായ തിരിച്ചടി നേരിടേണ്ടി വരുമെന്നാണ് രാജ്നാഥ് പറഞ്ഞു.
പാക്കിസ്ഥാൻ നമ്മുടെ അയൽക്കാരാണ്. ഭീകരവാദത്തിന് അറുതി വരുത്തുന്ന കാര്യത്തിൽ അവരുടെ ഉദ്ദേശ്യശുദ്ധി നല്ലതെങ്കിൽ, അതിനുള്ള നടപടികൾ കൈക്കൊള്ളണം. അവർക്ക് അതിനു സാധിക്കുന്നില്ലെങ്കിൽ ഇന്ത്യയുടെ സഹായം തേടുക.
നമുക്ക് ഒറ്റക്കെട്ടായി നിന്ന് ഭീകരവാദത്തെ ചെറുത്തു തോൽപ്പിക്കാമെന്നും രാജ്നാഥ് സിംഗ് കൂട്ടിച്ചേർത്തു.