ചെ​ങ്ങ​ന്നൂ​ർ: സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വും ഗാ​ന​ര​ച​യി​താ​വു​മാ​യി​രു​ന്ന ഉ​ണ്ണി ആ​റ​ന്മു​ള(​കെ.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ) അ​ന്ത​രി​ച്ചു. ചെ​ങ്ങ​ന്നൂ​രി​ലെ ലോ​ഡ്ജി​ൽ വ​ച്ചു ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ശാ​രീ​രി​ക അ​സ്വ​സ്ഥ​ത ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

എ​തി​ർ​പ്പു​ക​ൾ(1984), സ്വ​ർ​ഗം(1987) എ​ന്നീ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ‌വ്യ​ക്തി​യാ​ണ് ഉ​ണ്ണി. അ​ദ്ദേ​ഹം സം​വി​ധാ​നം ചെ​യ്ത എ​തി​ർ​പ്പു​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ഉ​ർ​വ​ശി മ​ല​യാ​ള സി​നി​മ​യി​ലെ​ത്തു​ന്ന​ത്. ക​മ്പ്യൂ​ട്ട​ർ ക​ല്യാ​ണം ആ​യി​രു​ന്നു അ​വ​സാ​ന ചി​ത്രം. കോ​വി​ഡ് കാ​ല​ത്ത് അ​തി​ന്‍റെ പ്രി​ന്‍റു​ക​ൾ​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ച​തി​നാ​ൽ ചി​ത്രം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല.

ഡി​ഫ​ൻ​സ് അ​ക്കൗ​ണ്ട്സി​ൽ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഉ​ണ്ണി ആ​റ​ന്മു​ള സി​നി​മ​യോ​ടു​ള്ള അ​ഭി​നി​വേ​ശം കാ​ര​ണം ജോ​ലി ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​വി​വാ​ഹി​ത​നാ​യി​രു​ന്നു. സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ആ​റ​ന്മു​ള കോ​ട്ട​ക്ക​ക​ത്തു​ള്ള വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.