പ­​ണി­​ക്കി­​റ­​ങ്ങേ­​ണ്ട, ഇടതുസ്ഥാനാർഥിയുടെ സ്വീ­​ക­​ര­​ണ­​ത്തി­​ന് പോ­​ക​ണം; തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് വാ­​ട്‌­​സാ­​പ്പി​ല്‍ നി​ര്‍­​ദേ​ശം
പ­​ണി­​ക്കി­​റ­​ങ്ങേ­​ണ്ട, ഇടതുസ്ഥാനാർഥിയുടെ സ്വീ­​ക­​ര­​ണ­​ത്തി­​ന് പോ­​ക​ണം; തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് വാ­​ട്‌­​സാ­​പ്പി​ല്‍ നി​ര്‍­​ദേ​ശം
Thursday, April 11, 2024 1:47 PM IST
കോ​ട്ട​യം: വി­​ജ­​യ­​പു​ര­​ത്ത് ഇ​ട­​തുസ്ഥാ­​നാ​ര്‍­​ഥി​യു​ടെ സ്വീ­​ക­​ര­​ണ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്കാ​ന്‍ തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് നി​ര്‍­​ദേ​ശം. ജോ­​ലി­​ക്ക് ക­​യ­​റി­​യ­​താ­​യി രേ­​ഖ­​പ്പെ­​ടു​ത്തി­​യ ശേ­​ഷം പ­​ണി­​ക്ക് ഇ­​റ­​ങ്ങാ­​തെ കോ​ട്ട​യ​ത്തെ ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യു​ടെ സ്വീ­​ക­​ര­​ണ­​ത്തി​ല്‍ പ­​ങ്കെ­​ടു­​ക്ക­​ണ­​മെ­​ന്നാ­​ണ് തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക­​ളു­​ടെ വാ­​ട്‌­​സാ­​പ്പ് ഗ്രൂ­​പ്പി​ല്‍ എ­​ത്തി­​യ ശ​ബ്ദ​സ­​ന്ദേ​ശ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്.

ബു­​ധ­​നാ​ഴ്ച വൈ­​കു­​ന്നേ­​രം ഒ­​മ്പ​ത­​ര­​യോ­​ടെ­​യാ­​ണ് വി­​ജ­​യ­​പു­​രം പ­​ഞ്ചാ­​യ­​ത്തി­​ലെ ഒ­​മ്പ​താം വാ​ര്‍­​ഡി­​ലെ തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി­​ക­​ളു­​ടെ ഗ്രൂ­​പ്പി​ല്‍ സ­​ന്ദേ­​ശം എ­​ത്തി­​യ​ത്. വ്യാ­​ഴാ​ഴ്­​ച ഇ​ട​തു​സ്ഥാ​നാ​ർ​ഥി​യു​ടെ പ­​ര്യ­​ട­​ന­​മു­​ള്ള­​തി­​നാ​ല്‍ ഉ­​ച്ച­​ക­​ഴി­​ഞ്ഞ് മാ­​ത്രം പ­​ണി­​ക്ക് ക­​യ­​റി­​യാ​ല്‍ മ­​തി­​യെ­​ന്നാ­​യി­​രു­​ന്നു നി​ര്‍­​ദേ​ശം. വാ​ര്‍­​ഡ് മെ­​മ്പ​റും സി­​പി­​എം നേ­​താ­​വും പ­​റ­​ഞ്ഞ­​ത­​നു­​സ­​രി­​ച്ചാ­​ണ് വാ­​ട്‌­​സാ­​പ്പി​ല്‍ ഇ​ത്ത­​ര­​മൊ­​രു സ­​ന്ദേ­​ശം ഇ­​ട്ട­​തെ­​ന്ന് തൊ­​ഴി­​ലു​റ­​പ്പ് മേ­​റ്റി­​ന്‍റെ ചു­​മ­​ത­​ല­​യു­​ള്ള ജ്യോ­​തി പ്ര­​തി­​ക­​രി​ച്ചു.


അ​തേ​സ​മ​യം, തൊ­​ഴി­​ലു​റ­​പ്പ് തൊ­​ഴി­​ലാ­​ളി​ക­​ളെ രാ­​ഷ്ട്രീ­​യ­​വ­​ത്­​ക്ക­​രി­​ക്കാ­​നു­​ള്ള ശ്ര­​മ­​ത്തി­​ന്‍റെ ഭാ­​ഗ­​മാ­​ണി­​തെ­​ന്ന് വി­​ജ­​യ­​പു­​രം പ­​ഞ്ചാ​യ­​ത്ത് പ്ര­​സി​ഡ​ന്‍റ് വി.​ടി.​സോ­​മ​ന്‍­​കു­​ട്ടി ആ­​രോ­​പി​ച്ചു. സ്ഥാ­​നാ​ര്‍­​ഥി­​യെ സ്വീ­​ക­​രി­​ക്കാ​ന്‍ ആ­​ളി​ല്ലാ­​ത്ത​തു­​കൊ­​ണ്ട് തൊ­​ഴി­​ലു­​റ­​പ്പു­​കാ­​രെ ഭീ­​ഷ­​ണി­​പ്പെ­​ടു­​ത്തി പ­​രി­​പാ­​ടി­​യി​ല്‍ പ­​ങ്കെ­​ടു­​പ്പി­​ക്കു­​ക­​യാ­​ണെ​ന്നും അ­​ദ്ദേ­​ഹം പ­​റ​ഞ്ഞു. അ­​തേ­​സ­​മ​യം ഓ​ഡി​യോ സ­​ന്ദേ­​ശം പു­​റ​ത്തു­​പോ­​യ­​തോ­​ടെ പ്ര​തി­​രോ­​ധ­​ത്തി​ലാ­​യ ഇ​വ​ര്‍ ഇ­​ന്ന് ജോ­​ലി­​യി​ല്‍ പ്ര­​വേ­​ശി­​ക്കു­​ക­​യാ­​യി­​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<