കൊല്ലത്ത് ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Tuesday, April 9, 2024 11:08 PM IST
കൊല്ലം: സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കൊല്ലം മങ്ങാട് താന്നിക്കമുക്കില്‍ ഉച്ചയ്ക്കുശേഷമാണ് സംഭവം. താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത്.
ഇയാൾ സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിക്കുകയായിരുന്നു. തുടർന്ന് ബൈക്കിൽനിന്ന് തെറിച്ചുവീണ മോഹനന്റെ ദേഹത്തേക്ക് ബസ് കയറിയിറങ്ങുകയായിരുന്നു.
ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് നിഗമനം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. പിന്നില്‍ നിന്നും ബസ് മോഹനന്റെ ശരീരത്തിലൂടെ കയറിയിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്.