മസാലബോണ്ട്: ഇഡി സമന്‍സിനെതിരേ തോമസ് ഐസക് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
Tuesday, April 9, 2024 10:24 AM IST
കൊച്ചി: മസാലബോണ്ട് ഇടപാടില്‍ ഇഡി സമന്‍സിനെതിരേ സിപിഎം നേതാവും മുന്‍ ധനകാര്യമന്ത്രിയുമായ തോമസ് ഐസക്കും കിഫ്ബിയും സമർപ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് ടി.ആര്. രവി അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുക.
കിഫ്ബി മസാല ബോണ്ട് വഴിയുള്ള ഫണ്ട് ചെലവഴിച്ചതില്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അത് ബോധ്യപ്പെടുത്താന്‍ ഇഡിയോട് കഴിഞ്ഞതവണ കോടതി ആവശ്യപ്പെട്ടിരുന്നു. ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തുന്നതില്‍ കാരണമുണ്ട് എന്ന് ബോധ്യപ്പെടുത്തണം എന്നാണ് കോടതി നിലപാടെടുത്തത്. ഇക്കാര്യത്തില്‍ ഇഡി വിശദീകരണം നല്‍കിയേക്കും.
തോമസ് ഐസക്കിനെതിരേ കടുത്ത നടപടി പാടില്ലെന്ന ഇടക്കാല ഉത്തരവ് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതി കേസ് ഇന്നത്തേക്ക് മാറ്റിയത്.