തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു; സംസ്ഥാനത്ത് 194 സ്ഥാനാർഥികൾ
Monday, April 8, 2024 6:45 PM IST
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം അവസാനിച്ചപ്പോൾ 194 സ്ഥാനാർഥികളാണ് മത്സര രംഗത്തുള്ളത്. പത്ത് പേരാണ് ഇന്ന് പത്രിക പിൻവലിച്ചത്.
ഏറ്റവും അധികം സ്ഥാനാർഥികൾ ഉള്ളത് കോട്ടയം മണ്ഡലത്തിലാണ്.14 സ്ഥാനാർഥികളാണ് കോട്ടയത്ത് മത്സരിക്കുന്നത്. ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സര രംഗത്തുള്ളത് ആലത്തൂരിലാണ്. അഞ്ചു പേരാണ് ഇവിടെ സ്ഥാനാർഥികൾ.
പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് വടകരയിലെ കോണ്‍ഗ്രസ് വിമതന് അബ്ദുള്‍ റഹീം നാമനിര്‍ദേശ പത്രിക പിന്‍വലിച്ചു. തൃശൂരിൽ സ്വതന്ത്ര സ്ഥാനാർഥി കെ.ബി. സജീവും പത്രിക പിൻവലിച്ചു.
ഇടുക്കി മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാർഥി മനേഷ് കഴിഞ്ഞ ദിവസം പത്രിക പിൻവലിച്ചിരുന്നു. മാവേലിക്കര മണ്ഡലത്തിൽ ഒരാളും പത്രിക പിൻവലിച്ചിട്ടുണ്ട്.