ഭർതൃസഹോദരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സ്ത്രീക്ക് ജീവപര്യന്തം തടവ് ശിക്ഷ
Monday, April 8, 2024 1:18 AM IST
ലക്നോ: സ്വത്ത് തർക്കത്തിന്റെ പേരിൽ ഭർതൃസഹോദരനെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്തിയ സ്ത്രീക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ. ഉത്തർപ്രദേശിലെ ബല്ലിയയിലാണ് സംഭവം.
ജില്ലാ ആന്റ് സെഷൻസ് ജഡ്ജി അശോക് കുമാർ ആണ് വിധി പ്രസ്താവിച്ചത്. പ്രതി 10,000 രൂപ പിഴയും നൽകണം. 2022 ജൂലൈ 20 ന് മിദ്ദ ഗ്രാമത്തിൽ വച്ച് പ്രതി തന്റെ ഭർതൃസഹോദരൻ പർവേസ് അഹമ്മദിന്റെ മേൽ ആസിഡ് ഒഴിച്ചെന്നാണ് പ്രോസിക്യൂഷൻ പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ പർവേസ് അഹമ്മദ് ചികിത്സയ്ക്കിടെയാണ് മരിച്ചത്.