ഗോരഖ്പൂരിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥി കാജൽ നിഷാദ് ആശുപത്രിയിൽ
Monday, April 8, 2024 1:02 AM IST
ലക്നോ: ഗോരഖ്പൂർ ലോക്സഭാ മണ്ഡലത്തിലെ സമാജ്വാദി പാർട്ടി സ്ഥാനാർഥി കാജൽ നിഷാദിനെ ആരോഗ്യനില വഷളായതിനെ തുടർന്ന് ലക്നോവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
"കാജലിന്റെ രക്തസമ്മർദ്ദത്തിനും ഹൃദയത്തിനും ചില പ്രശ്നങ്ങൾ അനുഭവപ്പെടുകയായിരുന്നു. ഞങ്ങൾ അവളെ ലക്നോവിലേക്ക് കൊണ്ടുപോകുകയാണ്', കാജലിന്റെ ഭർത്താവ് സഞ്ജയ് നിഷാദ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഗോരഖ്പൂർ മണ്ഡലത്തിൽ നിന്ന് നടനും സിറ്റിംഗ് എംപിയുമായ രവി കിഷൻ ശുക്ലയ്ക്കെതിരെ കാജൽ നിഷാദ് മത്സരരംഗത്തുണ്ട്. ഒരു ജനപ്രിയ ടിവി നടി കൂടിയാണ് കാജൽ നിഷാദ്.