രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും; പ്രകടന പത്രിക പുറത്തിറക്കി സിപിഐ
Saturday, April 6, 2024 6:00 PM IST
ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി സിപിഐ. രാഷ്ട്രപതി ഭരണം നിര്‍ത്തലാക്കും, സിഎഎ റദ്ദാക്കും, ഗവർണർ പദവി നിർത്തലാക്കും തുടങ്ങിയവയാണ് പ്രധാന വാഗ്ദാനങ്ങൾ. ഡൽഹിയിൽ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയാണ് പ്രകടന പത്രിക പുറത്തിറക്കിയത്.
ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വേതനം 700 രൂപയായി ഉയര്‍ത്തും. ജാതി സെന്‍സസ് നടപ്പാക്കും. പഴയ പെന്ഷൻ സ്കീം നടപ്പാക്കും. കേന്ദ്ര ഏജൻസികളെ പാർലമെൻഡിനു കീഴിൽ കൊണ്ടുവരുമെന്നുമുള്ള പ്രഖ്യാപനങ്ങളും പ്രകടനപത്രികയിലുണ്ട്.
ഡൽഹി, പുതുച്ചേരി തുടങ്ങിയ സ്ഥലങ്ങൾക്ക് സംസ്ഥാന പദവി നൽകും. ജമ്മു കാഷ്മീരിന്റെ പ്രത്യേക പദവി തിരികെ നൽകും. പാഠപുസ്തകത്തിലെ കാവിവൽക്കരണം അവസാനിപ്പിക്കുമെന്നും അഗ്നിപഥ് സ്കീം റദ്ദാക്കുമെന്നുമുള്ള പ്രഖ്യാപനങ്ങളും പ്രകടന പത്രികയിൽ ഉൾപ്പെട്ടിട്ടുണ്ട്.