കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവം; ഒരാൾ പിടിയിൽ
Saturday, April 6, 2024 9:41 AM IST
തിരുവനന്തപുരം: കാട്ടാക്കടയിൽ ഡിവൈഎഫ്ഐ പ്രവർത്തകർക്ക് കുത്തേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇയാളുടെ പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍വച്ച് മദ്യപിച്ചത് ചോദ്യം ചെയ്തതാണ് ആക്രമിക്കാന്‍ കാരണമെന്ന് പ്രതി പോലീസിന് മൊഴി നല്കി. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്നും പോലീസ് അറിയിച്ചു.
കാട്ടാക്കടയിൽ വെള്ളിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. മുതിയാവിളയിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ രണ്ട് പേര് മദ്യപിക്കുന്നത് ഡിവൈഎഫ്ഐ പ്രവർത്തകർ ചോദ്യം ചെയ്തതോടെ ഇവര്‍ ആക്രമിക്കുകയായിരുന്നു. സജിൻ, ശ്രീജിത്ത് എന്നിവർക്കാണ് കുത്തേറ്റത്.
ഇരുവരുടെയും നെഞ്ചിലാണ് പരിക്ക് . ഇവരെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.