ഷാർജയിൽ താമസസമുച്ചയത്തിൽ തീപിടിത്തം; അഞ്ച് മരണം
Saturday, April 6, 2024 7:42 AM IST
ഷാർജ: അൽനഹ്ദയിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ അഞ്ച് പേർ മരിച്ചു. 44 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വ്യാഴാഴ്ച്ച രാത്രിയാണ് താമസസമുച്ചയത്തിൽ തീപിടിത്തമുണ്ടായത്.
മരിച്ചവരുടെ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സാരമായി പരിക്കേറ്റ 17 പേർ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലാണ്. 27 പേർക്ക് നിസാരപരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്. 38 നിലകളുള്ള കെട്ടിടത്തിനാണ് തീപിടിച്ചത്.
18, 26 നിലകളിലെ ഇലക്ട്രിക്കൽ ട്രാൻസ്ഫോർമറിലാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. കെട്ടിടത്തിലെ താമസക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.