ഇഎസ്എ: തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് തേടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമെന്ന് കെ. സുധാകരന്
Saturday, April 6, 2024 3:26 AM IST
കണ്ണൂർ: കേരളത്തിലെ 123 വില്ലേജുകളിലെ ഇഎസ്എ പരിധി സംബന്ധിച്ച് മൂന്നാഴ്ചയ്ക്കുള്ളില്‍ തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തദ്ദേശസ്ഥാപനങ്ങളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളുണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
പരിസ്ഥിതി സംവേദക മേഖലയിലുള്ള ഭൂരിപക്ഷം പഞ്ചായത്തുകളും യുഡിഎഫ് ഭരിക്കുന്നതാണ്. അവരുടെ റവന്യൂഭൂമി വനഭൂമിയാക്കി രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനു വേണ്ടിയാണ് ഇപ്പോഴത്തെ നടപടി.
ഇഎസ്എ നിശ്ചയിക്കുന്നതിന് കാലാവസ്ഥാ വ്യതിയാനവകുപ്പിന്റെ നേതൃത്വത്തില്‍ തയാറാക്കിയ കരട് റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്തുകളുടെ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും സുധാകരന് ആവശ്യപ്പെട്ടു.