കാട്ടുപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് പരിക്ക്
Friday, April 5, 2024 1:54 PM IST
പാലക്കാട്: പാലക്കാട് കരിമ്പുഴയിൽ കാട്ടുപന്നി ബൈക്കിൽ ഇടിച്ച് യാത്രക്കാരന് പരിക്ക്. കരിമ്പുഴ പഞ്ചായത്തിലെ ഡ്രൈവർ മുഹമ്മദ് അഷ്കറിനാണ് പരിക്കേറ്റത്.
രാവിലെ ഏഴോടെ പൊമ്പ്ര മണ്ണോട്ടുംപടി ഭാഗത്താണ് സംഭവം. ഓടിയെത്തിയ കാട്ടുപന്നി ബൈക്ക് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ 50 മീറ്ററോളം ദൂരം ബൈക്ക് തെറിച്ചു പോയി.
അഷ്കർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബൈക്കിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.