കോൺഗ്രസ് അലസവും വിരസവുമായി: രൂക്ഷവിമർശനവുമായി ഹരീഷ് റാവത്ത്
Friday, April 5, 2024 10:52 AM IST
ഷില്ലോംഗ്: കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുതിർന്ന നേതാവും ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത്.
കോൺഗ്രസ് അലസവും, വിരസവുമായെന്നാണ് അദ്ദേഹം പറഞ്ഞത്. കോൺഗ്രസ് അലസത വെടിയണമെന്നും ഹരീഷ് റാവത്ത് കൂട്ടിച്ചേർത്തു. ലോക്സഭാ തെരഞ്ഞെടുപ്പിനായി ഒരുങ്ങുന്ന സാഹചര്യത്തിൽ റാവത്തിന്റെ വിമർശനം കോൺഗ്രസിൽ ചർച്ചയാകുമെന്ന് ഉറപ്പാണ്.