ഗുരുവായൂര്‍ പാസഞ്ചര്‍ സ്റ്റേഷനിൽ നിർത്താതെ പോയി
Friday, April 5, 2024 12:39 AM IST
കൊച്ചി: എറണാകുളം - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിൻ സ്റ്റേഷനിൽ നിര്‍ത്താതെ മുന്നോട്ട് പോയി. വ്യാഴാഴ്ച രാത്രി ചൊവ്വര സ്റ്റേഷനിലാണ് സംഭവം. ഇതോടെ സ്റ്റേഷനിൽ ഇറങ്ങാനും കയറാനുമുള്ള യാത്രക്കാർക്ക് അസൗകര്യം നേരിട്ടു.
തുടർന്ന് സ്റ്റേഷനിലെ ജീവനക്കാരൻ ട്രെയിനിനു പിന്നിലെ ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. ഇതോടെ ട്രെയിൻ പിന്നോട്ടെടുക്കുകയായിരുന്നു.
രാത്രി 8.25 ഓടെയാണ് പിന്നീട് ട്രെയിൻ സ്റ്റേഷനിൽ എത്തിയത്. ട്രെയിൻ വൈകിയാണ് പിന്നീട് സര്‍വീസ് നടത്തിയത്.