തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യി സം​സ്ഥാ​ന​ത്ത് 290 സ്ഥാ​നാ​ര്‍​ഥി​ക​ള്‍ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ സ​ഞ്ജ​യ് കൗ​ള്‍ അ​റി​യി​ച്ചു.

നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി സം​സ്ഥാ​ന​ത്ത് ഇ​ന്ന് അ​വ​സാ​നി​ച്ചു. ഏ​റ്റ​വു​മ​ധി​കം സ്ഥാ​നാ​ര്‍​ഥി​ക​ള്‍ പ​ത്രി​ക സ​മ​ര്‍​പ്പി​ച്ച​ത് തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലാ​ണ്(22). ഏ​റ്റ​വും കു​റ​വ് ആ​ല​ത്തൂ​ര്‍(​എ​ട്ട്). മാ​ര്‍​ച്ച് 28 നാ​ണ് സം​സ്ഥാ​ന​ത്ത് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​കാ സ​മ​ര്‍​പ്പ​ണം തു​ട​ങ്ങി​യ​ത്.

പ​ത്രി​ക സ​മ​ര്‍​പ്പ​ണ​ത്തി​ന്‍റെ അ​വ​സാ​ന ദി​വ​സ​മാ​യ ഇ​ന്ന് 252 നാ​മ നി​ർ​ദേ​ശ പ​ത്രി​ക​ക​ളാ​ണ് ല​ഭി​ച്ച​ത്. ആ​കെ 499 പ​ത്രി​ക​ക​ള്‍ ഇ​തു​വ​രെ ല​ഭി​ച്ചു. വെ​ള്ളി​യാ​ഴ്ച സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ത്തും. ഏ​പ്രി​ല്‍ എ​ട്ടി​ന് പ​ത്രി​ക പി​ന്‍​വ​ലി​ക്കു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി അ​വ​സാ​നി​ക്കു​ന്ന​തോ​ടെ മ​ത്സ​ര​രം​ഗ​ത്തു​ള്ള​വ​രു​ടെ അ​ന്തി​മ ചി​ത്രം തെ​ളി​യും.

തി​രു​വ​ന​ന്ത​പു​രം 22, ആ​റ്റി​ങ്ങ​ല്‍ 14, കൊ​ല്ലം 15, പ​ത്ത​നം​തി​ട്ട 10, മാ​വേ​ലി​ക്ക​ര 14, ആ​ല​പ്പു​ഴ 14, കോ​ട്ട​യം 17, ഇ​ടു​ക്കി 12, എ​റ​ണാ​കു​ളം 14, ചാ​ല​ക്കു​ടി 13, തൃ​ശൂ​ര്‍ 15, ആ​ല​ത്തൂ​ര്‍ എ​ട്ട്, പാ​ല​ക്കാ​ട് 16, പൊ​ന്നാ​നി 20, മ​ല​പ്പു​റം 14, കോ​ഴി​ക്കോ​ട് 15, വ​യ​നാ​ട് 12, വ​ട​ക​ര 14, ക​ണ്ണൂ​ര്‍ 18, കാ​സ​ര്‍​ഗോ​ഡ് 13 പേ​രും നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ച്ചു.