മ​ല​പ്പു​റം: വ​യ​നാ​ട്ടി​ലെ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ റാ​ലി​യി​ലെ പ​താ​ക വി​വാ​ദ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു മ​റു​പ​ടി​യു​മാ​യി മു​സ്‌​ലിം ലീ​ഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എം.​എ. സ​ലാം. യു​ഡി​എ​ഫ് മ​ത്സ​രി​ക്കു​ന്ന​ത് ദേ​ശീ​യ പ​താ​ക നി​ല​നി​ര്‍​ത്താ​നാ​ണ്, എ​ന്നാ​ൽ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി മ​ത്സ​രി​ക്കു​ന്ന​ത് ദേ​ശീ​യ പ​ദ​വി നി​ല​നി​ര്‍​ത്താ​നാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ത​ന്‍റെ നേ​രെ വ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് മോ​ചി​ത​നാ​കാ​ൻ കോ​ൺ​ഗ്ര​സ് അ​ധി​കാ​ര​ത്തി​ൽ വ​ര​രു​ത് എ​ന്ന തീ​വ്ര നി​ല​പാ​ട് പി​ണ​റാ​യി​ക്കു​ണ്ട്. ആ ​നി​ല​പാ​ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കോ​ൺ​ഗ്ര​സി​നെ​യും ഇ​ന്ത്യാ മു​ന്ന​ണി​യെ​യും ദു​ർ​ബ​ല​പ്പെ​ടു​ത്താ​ൻ കി​ട്ടു​ന്ന എ​ല്ലാ അ​വ​സ​ര​വും പി​ണ​റാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. അ​ത്ത​രം ഒ​രു അ​വ​സ​രം ന​ഷ്ട​പ്പെ​ട്ട​തി​ലു​ള്ള നൈ​രാ​ശ്യ​മാ​ണ് മു​സ്‌​ലിം ലീ​ഗ് പ​താ​ക​യോ​ട് ഇ​പ്പോ​ൾ തോ​ന്നി​യ സ്‌​നേ​ഹ​മെ​ന്നും സ​ലാം ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ പ​റ​ഞ്ഞു.

അ​തി​വൈ​കാ​രി​ക​ത​യ​ല്ല, വി​വേ​ക​ത്തോ​ടെ​യു​ള്ള മു​ന്നേ​റ്റ​ത്തി​നാ​ണ് മ​തേ​ത​ര മു​ന്ന​ണി ശ്ര​മി​ച്ച് കൊ​ണ്ടി​രി​ക്കു​ന്ന​ത്. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​യി നീ​ങ്ങു​ന്ന​തി​ന്‍റെ ക​ലി​യാ​ണ് പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നി​ലെ​ന്ന് വ്യ​ക്തം. നി​ങ്ങ​ളു​ടെ വി​ഷ​മം ഞ​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​കും.

സം​സ്ഥാ​ന​ത്ത് പെ​ൻ​ഷ​ൻ മു​ത​ൽ സ​ർ​വ​കാ​ര്യ​ങ്ങ​ളും മു​ട​ങ്ങി​ക്കി​ട​ക്കു​ന്നു. ജ​ന​ങ്ങ​ളെ നേ​രി​ടാ​നാ​വാ​ത്ത രീ​തി​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ഭീ​രു​ത്വം തു​ട​രു​ക​യാ​ണ്. റി​യാ​സ് മൗ​ല​വി വ​ധ​ക്കേ​സി​ലെ അ​ട്ടി​മ​റി​യു​ടെ അ​ന്ത​ർ​ധാ​ര ഞ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​താ​ണ്. ലാ​വ​ലി​ൻ കേ​സ് ഇ​നി​യും മാ​റ്റി​വ​യ്ക്ക​ണ​മ​ല്ലോ എ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു.

ഇ​ന്ത്യാ മു​ന്ന​ണി​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കോ​ൺ​ഗ്ര​സി​നെ​യും രാ​ഹു​ൽ ഗാ​ന്ധി​യെ​യും പ​രാ​ജ​യ​പ്പെ​ടു​ത്താ​ൻ ഹി​ന്ദു​ത്വ തീ​വ്ര​വാ​ദി​ക​ൾ​ക്ക് അ​വ​സ​ര​മു​ണ്ടാ​ക്കി കൊ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ൽ എ​ന്നും മു​ന്നി​ൽ​നി​ന്ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​ത്ത​രം ഒ​രു അ​വ​സ​രം ന​ഷ്ട​പ്പെ​ട​തി​ന്‍റെ നൈ​രാ​ശ്യ​മാ​ണ് പ്ര​സ്താ​വ​ന​യി​ലൂ​ടെ പു​റ​ത്ത് വ​ന്ന​ത്. ബി​ജെ​പി​യും ഇ​തേ കാ​ര്യ​മാ​ണ് പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ൾ ഒ​രേ ശ​ബ്ദ​ത്തി​ൽ കൂ​വു​ന്നു. കോ​ൺ​ഗ്ര​സി​നെ തോ​ൽ​പി​ക്ക​ലാ​ണ് ബി​ജെ​പി​യു​ടെ​യും പി​ണ​റാ​യി​യു​ടെ​യും ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.