ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക​യി​ല്‍ കു​ഴ​ല്‍​ക്കി​ണ​റി​ല്‍ വീ​ണ ര​ണ്ടുവ​യ​സു​കാ​ര​നെ ര​ക്ഷ​പെ​ടു​ത്തി. 18 മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ലാ​ണ് 20 അ​ടി താ​ഴ്ച​യി​ൽ​നി​ന്ന് കു​ട്ടി​യെ പു​റ​ത്തെ​ടു​ത്ത​ത്. കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.

വി​ജ​യ​പു​ര ജി​ല്ല​യി​ലെ ഇ​ൻ​ഡി താ​ലൂ​ക്കി​ൽ ഉ​ൾ​പ്പെ​ടു​ന്ന ല​ചാ​യ​ൻ ഗ്രാ​മ​ത്തി​ൽ ബു​ധ​നാ​ഴ്ച വൈ​കി​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കു​ട്ടി കി​ണ​റ്റി​ൽ വീ​ണ​ത്. കു​ട്ടി​യു​ടെ ശ​ബ്ദം കേ​ട്ട പ​രി​സ​ര​വാ​സി​യാ​ണ് നാ​ട്ടു​കാ​രെ വി​വ​ര​മ​റി​യി​ച്ച​ത്.

തു​ട​ർ​ന്ന് പോ​ലീ​സ്, റ​വ​ന്യൂ വ​കു​പ്പ്, പ​ഞ്ചാ​യ​ത്ത്, ഫ​യ‍​ർ​ഫോ​ഴ്സ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ സം​യു​ക്ത​മാ​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​ത്. കു​ഴ​ല്‍​ക്കി​ണ​റി​ന് സ​മാ​ന്ത​ര​മാ​യി 21 അ​ടി താ​ഴ്ച​യി​ല്‍ കു​ഴി​യെ​ടു​ത്താ​ണ് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ കു​ട്ടി​ക്ക് അ​രി​കി​ല്‍ എ​ത്തി​യ​ത്. അ​തി​നി​ടെ കു​ട്ടി​ക്ക് ഓ​ക്‌​സി​ജ​ന്‍ ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളും ഒ​രു​ക്കി​യി​രു​ന്നു.