ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് തെറിച്ചുവീണു; അപകടമൊഴിവായത് തലനാരിഴയ്ക്ക്
Thursday, April 4, 2024 12:10 PM IST
കോഴിക്കോട്: അമിതഭാരം കയറ്റിയ ടിപ്പർ ലോറിയിൽ നിന്ന് കരിങ്കല്ല് റോഡരികിലേക്ക് തെറിച്ചുവീണു. കൂടരഞ്ഞി മേലെ കൂമ്പാറയിലാണ് സംഭവം.
സ്കൂൾ വിദ്യാർഥികളടക്കമുള്ള യാത്രക്കാർ ബസ് കാത്തുനില്ക്കാറുള്ള സ്ഥലത്തിനു തൊട്ടടുത്താണ് കല്ല് വന്നുവീണത്. ആളുകളുടെയോ വാഹനങ്ങളുടെയോ മേൽ കല്ല് തട്ടാതിരുന്നതിനാൽ വൻ അപകടമാണ് ഒഴിവായത്.
കൂമ്പാറ മാതാളി ക്വാറിയിൽ നിന്നും കരിങ്കൽ ലോഡുമായി പോകുകയായിരുന്നു ടിപ്പർ. സ്ഥിരമായി അമിതഭാരം കയറ്റിയാണ് ഇവിടത്തെ ലോറികൾ പോവുന്നതെന്ന് നാട്ടുകാര് ആരോപിച്ചു.