ഇരിങ്ങാലക്കുടയിൽ ഉത്സവത്തിനിടെ സംഘർഷം; യുവാവ് കുത്തേറ്റ് മരിച്ചു, ഏഴ് പേർക്ക് പരിക്ക്
Wednesday, April 3, 2024 9:32 PM IST
തൃശൂർ: ഇരിങ്ങാലക്കുട മൂർക്കനാട് ശിവക്ഷേത്രത്തിൽ ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. അരിമ്പൂർ സ്വദേശി അക്ഷയ് (25) ആണ് മരിച്ചത്.
ആറ് പേർക്കാണ് കുത്തേറ്റത്. സംഘർഷത്തിൽ ഏഴ് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവർ ഇരിങ്ങാലക്കുടയിലും തൃശൂരിലെയും ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ്. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഫുട്മ്പോൾ കളിയെ ചൊല്ലിയുള്ള തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന. മൂർക്കനാട് സ്വദേശികളായ അനുമോദും സഹോദരൻ അഭിനന്ദുമാണ് അക്ഷയിനെ കുത്തിയതെന്ന വിവരവും പുറത്തുവരുന്നുണ്ട്. അക്രമികളായ സഹോദരങ്ങൾ ഒട്ടേറെ കേസുകളിൽ പ്രതികളാണ്.