തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് അപകടം; 16 പേര്‍ക്ക് പരിക്ക്
Wednesday, April 3, 2024 1:12 PM IST
മലപ്പുറം: തിരൂരില്‍ സ്വകാര്യബസും കാറും കൂട്ടിയിടിച്ച് 16 പേര്‍ക്ക് പരിക്ക്. കുറ്റിപ്പുറത്ത് നിന്ന് തിരൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസും കോഴിക്കോടുനിന്ന് തിരൂരില്‍ ചികിത്സക്കായി എത്തിയവർ സഞ്ചരിച്ച കാറും തമ്മിലാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റ കാര്‍ യാത്രികരായ രണ്ടുപേരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവർ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.