കൊ​ച്ചി: എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ര്‍ താ​ന്നി​പ്പു​ഴ​യി​ല്‍ ടോ​റ​സ് ലോ​റി ബൈ​ക്കി​ലി​ടി​ച്ച് പി​താ​വും മ​ക​ളും മ​രി​ച്ചു. ക​റു​ക​ടം കു​ന്ന​ശേ​രി​ൽ കെ.​ഐ. എ​ൽ​ദോ (52), മ​ക​ള്‍ ബ്ലെ​സി എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

രാ​വി​ലെ 7.45 ഓ​ടെ പെ​രു​മ്പാ​വൂ​ർ - കാ​ല​ടി റൂ​ട്ടി​ൽ താ​ന്നി​പ്പു​ഴ പ​ള്ളി​പ്പ​ടി​ക്കു സ​മീ​പ​മാ​ണ് അ​പ​ക​ടം. മ​ക​ളെ അ​ങ്ക​മാ​ലി റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ക്കാ​ൻ പോ​കു​ക​യാ​യി​രു​ന്നു എ​ൽ​ദോ. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്കി​ന് പി​ന്നി​ല്‍ ടി​പ്പ​ര്‍ ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. തെ​റി​ച്ചു​വീ​ണ ഇ​രു​വ​രു​ടേ​യും ശ​രീ​ര​ത്തി​ലൂ​ടെ ടി​പ്പ​ര്‍ ക​യ​റി​യി​റ​ങ്ങി. ടിപ്പർ ബൈക്കിലിടിച്ച ശേഷം 10 മീറ്ററോളം മുന്നിലേക്ക് നിരങ്ങിനീങ്ങിയ ശേഷമാണ് നിന്നത്.

ബ്ലെ​സി സം​ഭ​വ​സ്ഥ​ല​ത്തും എ​ൽ​ദോ ആ​ശു​പ​ത്രി​യി​ലേ​ക്കു​ള്ള വ​ഴി​മ​ധ്യേ​യു​മാ​ണ് മ​രി​ച്ച​ത്. ബ്ലെ​സി​യു​ടെ മൃ​ത​ദേ​ഹം പെ​രു​മ്പാ​വൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലും എ​ൽ​ദോ​യു​ടേ​ത് അ​ങ്ക​മാ​ലി ലി​റ്റി​ൽ ഫ്ല​വ​ർ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലും സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

പാ​ല​ക്കാ​ട്‌ കൃ​ഷി അ​സി​സ്റ്റ​ന്‍റാ​ണ് എ​ൽ​ദോ. അ​ങ്ക​മാ​ലി​യി​ലെ സ്വ​കാ​ര്യ ന​ഴ്‌​സിം​ഗ് കോ​ള​ജി​ല്‍ വി​ദ്യാ​ര്‍​ഥി​നി​യാ​ണ് ബ്ലെ​സി. സം​ഭ​വ​ത്തി​ൽ ടി​പ്പ​ര്‍ ഡ്രൈ​വ​റെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.