അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ; എ.​എം. ആ​രി​ഫ് പ​രാ​തി ന​ൽ​കി
അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ; എ.​എം. ആ​രി​ഫ് പ​രാ​തി ന​ൽ​കി
Wednesday, April 3, 2024 1:38 AM IST
അ​പ​കീ​ർ​ത്തി​ക​ര​മാ​യ വീ​ഡി​യോ സ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​പ്പി​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും എം​പി​യു​മാ​യ അ​ഡ്വ.​എ.​എം. ആ​രി​ഫ് പ​രാ​തി ന​ൽ​കി.

വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ള​ക്ട​ർ​ക്കും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു​മാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ അ​ഞ്ച് വ​ർ​ഷം മ​ണ്ഡ​ല​ത്തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കാ​തെ വോ​ട്ട് ചോ​ദി​ച്ചെ​ത്തി​യ ആ​രി​ഫി​നെ പൊ​തു​ജ​നം ചെ​രി​പ്പും ചൂ​ലു​മെ​ടു​ത്ത് ത​ല്ലി ഓ​ടി​ച്ചു എ​ന്ന ത​ല​ക്കെ​ട്ടോ​ടെ​യാ​ണ് ദൃ​ശ്യം പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

എ.​എം. ആ​രി​ഫു​മാ​യി രൂ​പ​സാ​ദൃ​ശ്യ​മു​ള്ള മ​റ്റൊ​രാ​ൾ​ക്ക് ഉ​ണ്ടാ​യ അ​നു​ഭ​വ​മാ​ണ് വീ​ഡി​യോ ദൃ​ശ്യ​ത്തി​ലു​ള്ള​തെ​ന്ന് പ​രാ​തി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ആ​രി​ഫി​നെ വ്യ​ക്തി​ഹ​ത്യ ചെ​യ്യു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ പ്ര​ച​രി​പ്പി​ക്കു​ന്ന വീ​ഡി​യോ​യ്ക്ക് പി​ന്നി​ൽ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​ണെ​ന്ന് സം​ശ​യി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു.


വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ നി​ന്ന് പി​ൻ​വ​ലി​ക്കാ​നും പ്ര​ച​രി​പ്പി​ച്ച​വ​ർ ആ​രാ​ണെ​ന്ന് ക​ണ്ടെ​ത്തി ശി​ക്ഷ ഉ​റ​പ്പാ​ക്കാ​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു​മാ​ണ് പ​രാ​തി​യി​ലെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<