നോ​യി​ഡ​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി മ​രി​ച്ചു
നോ​യി​ഡ​യി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും വീ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി മ​രി​ച്ചു
Wednesday, April 3, 2024 12:57 AM IST
നോ​യി​ഡ: ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ19-ാം നി​ല​യി​ൽ നി​ന്ന് വീ​ണ് വീ​ട്ടു​ജോ​ലി​ക്കാ​രി​യാ​യ 17 വ​യ​സു​കാ​രി മ​രി​ച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

ഗ്രേ​റ്റ​ർ നോ​യി​ഡ വെ​സ്റ്റി​ലെ ബി​സ്രാ​ഖ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള വി​വി​ഐ​പി ഹോം​സ് സൊ​സൈ​റ്റി​യി​ൽ രാ​വി​ലെ ഒ​ൻ​പ​തി​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. കു​ട്ടി​യു​ടെ മ​ര​ണ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി നി​ര​വ​ധി വീ​ട്ടു​ജോ​ലി​ക്കാ​ർ ഇ​വി​ടെ സം​ഘ​ടി​ച്ചെ​ത്തി.


എ​ട്ടാം നി​ല​യി​ൽ താ​മ​സി​ക്കു​ന്ന ഒ​രാ​ൾ പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ക്കു​ക​യും ത​ള്ളി​യി​ട്ട് കൊ​ല്ലു​ക​യും ചെ​യ്തു​വെ​ന്ന് ആ​രോ​പി​ച്ച് പ്ര​തി​ഷേ​ധ​ക്കാ​ർ റോ​ഡ് ഉ​പ​രോ​ധി​ച്ചു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<