മ​സാ​ല​ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക് ഇ​ന്നും ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല
മ​സാ​ല​ബോ​ണ്ട് കേ​സ്: തോ​മ​സ് ഐ​സ​ക് ഇ​ന്നും ഇ​ഡി​ക്ക് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല
Tuesday, April 2, 2024 6:57 PM IST
കൊ​ച്ചി: മ​സാ​ല​ബോ​ണ്ട് കേ​സി​ല്‍ തോ​മ​സ് ഐ​സ​ക് ഇ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നു(​ഇ​ഡി) മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സ​മ​ന്‍​സ് ചോ​ദ്യം​ചെ​യ്ത് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ വെ​ള്ളി​യാ​ഴ്ച ഹൈ​ക്കോ​ട​തി വാ​ദം കേ​ള്‍​ക്കാ​മെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. ഹ​ര്‍​ജി​യി​ല്‍ കോ​ട​തി ഉ​ത്ത​ര​വ് അ​റി​ഞ്ഞ ശേ​ഷ​മാ​യി​രി​ക്കും ഹാ​ജ​രാ​കു​ന്ന​തി​ല്‍ തു​ട​ര്‍ ന​ട​പ​ടി.

മ​സാ​ല ബോ​ണ്ട് അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച വ​രെ തോ​മ​സ് ഐ​സ​ക്കി​നെ​തി​രേ മ​റ്റു ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്ന് ഇ​ഡി​ക്ക് ഹൈ​ക്കോ​ട​തി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ബോ​ണ്ടു​ക​ള്‍ ഇ​റ​ക്കി​യ​തി​ല്‍ വി​ദേ​ശ​നാ​ണ്യ വി​നി​മ​യ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മു​ണ്ടോ​യെ​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പേ​രി​ല്‍ ഇ​ന്ന് ഹാ​ജ​രാ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി​യു​ടെ പു​തി​യ സ​മ​ന്‍​സി​നെ​തി​രെ തോ​മ​സ് ഐ​സ​ക് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ജ​സ്റ്റി​സ് ടി.​ആ​ര്‍. ര​വി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്. വെ​ള്ളി​യാ​ഴ്ച ഹ​ര്‍​ജി​യി​ല്‍ വി​ശ​ദ​മാ​യ വാ​ദം കേ​ള്‍​ക്കും.

തു​ട​ര്‍​ച്ച​യാ​യി സ​മ​ന്‍​സ് അ​യ​ച്ചി​ട്ടും ഹാ​ജ​രാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ന്ന് ഹാ​ജ​രാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ഡി പു​തി​യ സ​മ​ന്‍​സ് തോ​മ​സ് ഐ​സ​ക്കി​ന് അ​യ​ച്ച​ത്. സ​മ​ന്‍​സു​ക​ള്‍ ചോ​ദ്യം ചെ​യ്ത് ഹ​ര്‍​ജി​ക​ള്‍ കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ണ്ട്. കി​ഫ്ബി മ​സാ​ല ബോ​ണ്ട് ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് തോ​മ​സ് ഐ​സ​ക് ഇ​നി​യും ഹാ​ജ​രാ​യി​ല്ലെ​ങ്കി​ല്‍ നി​യ​മാ​നു​സൃ​ത​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റ​റേ​റ്റ് കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു.


ലോ​ക്‌​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യും വ​രെ സ​മ​ന്‍​സും ചോ​ദ്യം ചെ​യ്യ​ലും ത​ട​യ​ണ​മെ​ന്നാ​യി​രു​ന്നു തോ​മ​സ് ഐ​സ​ക്കി​ന്‍റെ ആ​വ​ശ്യം. ഇ​ക്കാ​ര്യം പ​രി​ഗ​ണി​ച്ചു കു​ടെ​യെ​ന്ന് കോ​ട​തി ആ​രാ​ഞ്ഞു. എ​ന്നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ഇ​ഡി​യു​ടെ ന​ട​പ​ടി​ക​ള്‍​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് ഇ​ഡി​ക്ക് വേ​ണ്ടി ഹാ​ജ​രാ​യ ജ​യ്ശ​ങ്ക​ര്‍ വി. ​നാ​യ​ര്‍ കോ​ട​തി​യെ അ​റി​യി​ക്കു​ക​യു​ണ്ടാ​യി.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ഖ്യാ​പ​ന​ത്തി​ന് മു​മ്പേ ത​ന്നെ ഹാ​ജ​രാ​കാ​ന്‍ സ​മ​ന്‍​സു​ക​ള്‍ അ​യ​ച്ചി​ട്ടു​ള്ള​താ​ണ്. അ​തി​നാ​ല്‍ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ല്‍ ന​ട​പ​ടി​ക​ള്‍ ത​ട​ഞ്ഞു​വ​യ്ക്കാ​നാ​വി​ല്ലെ​ന്നും സ്‌​റ്റേ അ​നു​വ​ദി​ക്ക​രു​തെ​ന്നും ഇ​ഡി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യ​ത്തി​ല്‍ കൂ​ടു​ത​ല്‍ വാ​ദം കേ​ള്‍​ക്കേ​ണ്ട​തു​ണ്ടെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കോ​ട​തി ഹ​ര്‍​ജി മാ​റ്റി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<