പത്തനംതിട്ടയില്‍ കാട്ടുപന്നി ആക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്
Monday, April 1, 2024 11:52 AM IST
പത്തനംതിട്ട: കടമ്പനാട് കാട്ടുപന്നി ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക്. കടമ്പനാട് സ്വദേശികളായ ജോണ്സണ്, കോശി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരുടെയും കാലിനാണ് പരിക്ക്.
സാരമായി പരിക്കേറ്റ ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റി. അതേസമയം പത്തനംതിട്ടയില്‍ കാട്ടാന ആക്രമണത്തില്‍ ഇന്ന് രാവിലെ കര്ഷകന് കൊല്ലപ്പെട്ടിരുന്നു. തുലാപ്പള്ളി പുളിയൻകുന്നുമല സ്വദേശി ബിജു (48) ആണ് കൊല്ലപ്പെട്ടത്.
ശബരിമല വനാതിർത്തി മേഖലയായ എരുമേലി തുലാപ്പള്ളി മാണിപ്പടിക്കടുത്ത് പുലർച്ചെ ഒന്നോടെയോടെയാണ് സംഭവം. വീടിന്റെ മുറ്റത്ത് ആന കൃഷി നശിപ്പിക്കുന്ന ശബ്ദം കേട്ട് ആനയെ ഓടിക്കാന്‍ ഇറങ്ങിയതാണ് ബിജു. പിന്നീട് വീട്ടിൽ നിന്നും 50 മീറ്റര്‍ അകലെയായി ബിജുവിനെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.