ഹൃദയാഘാതം; സൗദിയിൽ മലയാളി നഴ്സ് മരിച്ചു
Sunday, March 31, 2024 7:08 AM IST
റിയാദ്: സൗദി അറേബ്യയിൽ മലയാളി നഴ്സ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. എറണാകുളം പിറവം പെരിയാപുരം സ്വദേശിനി ചിറ്റേത്ത്കുന്നേൽ ധന്യ രാജൻ (35) ആണ് മരിച്ചത്. റിയാദിലെ സ്പെഷ്യലൈസ്ഡ് മെഡിക്കൽ സെന്റർ ആശുപത്രിയിലെ നഴ്സാണ് ധന്യ.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ തുടരുകയാണ്. നിലവിൽ എസ്എംസി ആശുപത്രി മോർച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്.