ഇരട്ട വോട്ടുകള്‍ ആസൂത്രിതം, സിപിഎം മറുപടി പറയണം: ഡീന്‍ കുര്യാക്കോസ്
Saturday, March 30, 2024 12:42 PM IST
ഇടുക്കി: ഉടുമ്പന്‍ചോലയിലെ ഇരട്ടവോട്ടുകള്‍ സിപിഎം ആസൂത്രണം ചെയ്തതെന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഡീന്‍ കുര്യാക്കോസ്. പാര്‍ട്ടിയുടെ അറിവോടെയാണ് കള്ളവോട്ട് ചെയ്യാനുള്ള ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതിന് സിപിഎം മറുപടി പറയേണ്ടി വരുമെന്നും ഡീന്‍ പ്രതികരിച്ചു.
ഒരേ മണ്ഡലത്തില്‍തന്നെ രണ്ട് വാര്‍ഡുകളിലായി പലര്‍ക്കും വോട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന്റെ സമയത്തും ഇരട്ടവോട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു.
കെപിസിസിയുടെ നേതൃത്വത്തില്‍ പ്രത്യേക സമിതിയെ നിയോഗിച്ച് ഇക്കാര്യം പ്രത്യേകം പരിശോധിക്കുന്നുണ്ട്. സമിതി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം നിയമനടപടി സ്വീകരിക്കുമെന്നും ഡീന്‍ പറഞ്ഞു.