വളാഞ്ചേരിയില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി; നാല് പേര് കസ്റ്റഡിയില്‍
Saturday, March 30, 2024 10:46 AM IST
മലപ്പുറം: വളാഞ്ചേരിയില്‍ വന്‍ സ്ഫോടക ശേഖരം പിടികൂടി. അനധികൃത ക്വാറിയില്‍ നിന്നാണ് സ്ഫോടക ശേഖരം പിടികൂടിയത്.
സംഭവത്തില്‍ നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്വാമി ദാസന്, ഷാഫി, ഉണ്ണി കൃഷ്ണന്, രവി എന്നിവരാണ് പിടിയിലായത്.
1125 ജലാറ്റിന്‍ സ്റ്റിക്, 4000 ഡിറ്റനേറ്റര്‍, 3340 ഇലക്ട്രിക് ഡിറ്റനേറ്റര്‍, 1820 സേഫ്റ്റി ഫ്യൂസ് എന്നിവയാണ് പിടിച്ചെടുത്തത്. മലപ്പുറം എസ്പിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ഇവിടെയെത്തി പരിശോധന നടത്തിയത്.