യുപിയിൽ യുവാവിനെ ജീവനൊടെ ചുട്ടുകൊന്നു
Friday, March 29, 2024 3:13 AM IST
ലക്നോ: ഉത്തർപ്രദേശിൽ യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ ജീവനൊടെ ചുട്ടുകൊന്നു. മഥുരയിലാണ് സംഭവം.
22കാരനായ വിജയ് എന്നയാളാണ് കൊല്ലപ്പെട്ടത്. പിതാവിനൊപ്പം ബൈക്കിൽ പോകുകയായിരുന്ന വിജയ്യെ തടഞ്ഞു നിർത്തിയതിന് ശേഷം ക്രൂരമായി മർദിച്ചു. പിന്നാലെ കത്തിക്കുകയായിരുന്നുവെന്ന് പോലീസ് സൂപ്രണ്ട് അരവിന്ദ് കുമാർ പറഞ്ഞു.
പിതാവും നാട്ടുകാരും ചേർന്ന് വിജയ്യെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. ഒരു വർഷം മുൻപാണ് വിജയ് വിവാഹിതനായത്. ഭാര്യയുടെ ബന്ധുക്കളും വിജയ്യും തമ്മിൽ പ്രശ്നമുണ്ടായിരുന്നു.
നാല് പേർക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. "മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട പ്രതികളെ തിരിച്ചറിയാൻ ഞങ്ങൾ ശ്രമിക്കുന്നുണ്ട്. അവരെ ഉടൻ അറസ്റ്റുചെയ്യും.-പോലീസ് അറിയിച്ചു.