മാ​ഹി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
മാ​ഹി​യി​ൽ ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച യു​വാ​വി​നെ തി​രി​ച്ച​റി​ഞ്ഞു
Thursday, March 28, 2024 8:05 PM IST
വ​ട​ക​ര: മാ​ഹി റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​ഞ്ഞു. ത​മി​ഴ്നാ​ട് ത​ഞ്ചാ​വൂ​രി​ന​ടു​ത്ത് അ​രി​യ​രൂ​ര്‍ സ്വ​ദേ​ശി സു​ധാ​ക​ര​നാ​ണ് (32) മ​രി​ച്ച​ത്. ബ​ന്ധു​ക്ക​ൾ എ​ത്തി​യാ​ണ് മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞ​ത്. കൊ​ല​പാ​ത​ക​മാ​ണെ​ന്നു​ള്ള നി​ഗ​മ​ന​ത്തി​ലാ​ണ് പോ​ലീ​സ്.

മൂ​ന്ന് മാ​സം മു​മ്പാ​ണ് കൂ​ലി​പ്പ​ണി​ക്കാ​യി ഇ​ദ്ദേ​ഹം കേ​ര​ള​ത്തി​ലേ​ക്ക് വ​ന്ന​തെ​ന്ന് ബ​ന്ധു​ക്ക​ള്‍ പ​റ​ഞ്ഞു. മൃ​ത​ദേ​ഹ​ത്തി​ന​ടു​ത്തു​നി​ന്നു കി​ട്ടി​യ ഡ​യ​റി​യി​ലെ ഫോ​ണ്‍ ന​മ്പ​ര്‍ വ​ഴി​യാ​ണ് ബ​ന്ധു​ക്ക​ളെ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്മോ​ര്‍​ട്ട​ത്തി​നു​ശേ​ഷം മൃ​ത​ദേ​ഹം ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ബ​ന്ധു​ക്ക​ള്‍​ക്ക് കൈ​മാ​റി.


ചൊ​വ്വാ​ഴ്ച രാ​വി​ലെ​യാ​ണ് മാ​ഹി റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ കോ​മ്പൗ​ണ്ടി​ല്‍ ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന സ്ഥ​ല​ത്ത് മൃ​ത​ദേ​ഹം ക​ണ്ട​ത്. നെ​റ്റി​യി​ലെ ആ​ഴ​ത്തി​ലു​ള്ള മു​റി​വും ത​ല​യ്ക്കേ​റ്റ ആ​ഘാ​ത​വു​മാ​ണ് മ​ര​ണ കാ​ര​ണം.

ഇ​തി​നു മ​ണി​ക്കൂ​റു​ക​ള്‍​ക്ക് മു​മ്പ് ഇ​ദ്ദേ​ഹം മാ​ഹി ഭാ​ഗ​ത്തു​നി​ന്നു മ​റ്റൊ​രാ​ളു​ടെ കൂ​ടെ റെ​യി​ല്‍​വെ സ്റ്റേ​ഷ​ന്‍ ഭാ​ഗ​ത്തേ​ക്ക് ന​ട​ന്നു​പോ​വു​ന്ന​താ​യി സി​സി​ടി​വി കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​ട്ടു​ണ്ട്. ഇ​യാ​ളെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ്. ചോ​മ്പാ​ല എ​സ്എ​ച്ച്ഒ അ​ജി​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<